ആത്മഹത്യാ നിരക്ക്- കാനഡ ആദ്യ പത്തിൽ

By: 600110 On: Feb 25, 2023, 6:31 PM

 

സെന്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് (CAMH) നടത്തിയ പഠനത്തിൽ, അമേരിക്കയിലെ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് കൂടിയ സ്ഥലങ്ങളിൽ, ആദ്യ 10 സ്ഥാനങ്ങളിൽ കാനഡ സ്ഥാനം പിടിച്ചു.

ഗവേഷണ പ്രകാരം, 33 രാജ്യങ്ങളിൽ 2000 മുതൽ 2019 വരെ ആത്മഹത്യാ നിരക്കിൽ കനേഡിയൻ പുരുഷന്മാരും സ്ത്രീകളും ആറാം സ്ഥാനത്താണ്. മദ്യപാനം, വിദ്യാഭ്യാസ അസമത്വം, ആരോഗ്യ ചെലവ്, നരഹത്യാ നിരക്ക്, മയക്കുമരുന്ന് ഉപയോഗം, ജനസാന്ദ്രത, തൊഴിലില്ലായ്മ നിരക്ക് എന്നിവ ഒരു പ്രദേശത്തിന്റെ ആത്മഹത്യാ നിരക്കിനെ ബാധിക്കുന്നു. നോർത്ത് അമേരിക്കയിലാണ് ആത്മഹത്യാ നിരക്ക് കൂടുതൽ.