മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല; നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

By: 600021 On: Nov 29, 2022, 7:23 PM

രാജ്യത്ത് വിവിധ മാർഗങ്ങളിലൂടെ നിർബന്ധിത മതപരിവർത്തനം നടക്കുന്ന സാഹചര്യത്തിൽ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ഈ പ്രവണത തടയാൻ ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ ഒന്‍പത് സംസ്ഥാനങ്ങള്‍  പ്രത്യേക നിയമനിര്‍മാണം  ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഭീഷണിപ്പെടുത്തൽ, വഞ്ചന, സമ്മാനങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാനാണു അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ കേന്ദ്ര സർക്കാറിനു  സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ  ആവശ്യം. നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും അത് രാജ്യത്തിൻ്റെ  സുരക്ഷയെ  തന്നെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനോട്  നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.