ജന്മാവകാശ പൗരത്വം സംബന്ധിച്ച പ്രസിഡന്റ് ട്രംപിന്റെ സമീപകാല എക്സിക്യൂട്ടീവ് ഉത്തരവിനെക്കുറിച്ച് കുടിയേറ്റക്കാർക്കിടയിൽ ആശങ്ക വർദ്ധിച്ചുവരികയാണ്. നിയമപരമായ വിസയിലുള്ള മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികളെ ഇത് ബാധിച്ചേക്കാമെന്നും, പൗരത്വത്തിനുള്ള അവരുടെ യോഗ്യതയും ഭാവി അവസരങ്ങളും മാറ്റാൻ സാധ്യതയുണ്ടെന്നും പലരും ഭയപ്പെടുന്നു.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് കൊണ്ട് എന്താണ് മനസിലാക്കേണ്ടത്?
ഈ നയത്തിന്റെ അടിസ്ഥാന തത്വം നിയമപരമായ കുടിയേറ്റക്കാരിലോ അവരുടെ കുട്ടികളിലോ അല്ല, മറിച്ച് കുടിയേറ്റത്തിന്റെ ദുരുപയോഗത്തിന്റെ രണ്ട് പ്രത്യേക മേഖലകളെ നിയന്ത്രിക്കാനായിരിക്കും:
A. നിയമവിരുദ്ധ കുടിയേറ്റം: ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാർ അതിർത്തി കടന്ന് വരുന്നവർക്ക് യുഎസിൽ കുട്ടികളുണ്ട്, അവർക്ക് 14-ാം ഭേദഗതി പ്രകാരം സ്വയമേവ പൗരത്വം ലഭിക്കും. 21 വയസ്സ് തികയുന്നതുവരെ ഈ കുട്ടികൾക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ കഴിയില്ലെങ്കിലും, ഈ രീതി നിയമവിരുദ്ധ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു.
B. ടൂറിസം: പ്രത്യേകിച്ച് ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ വിനോദസഞ്ചാരികൾ, ജന്മാവകാശ പൗരത്വ നിയമങ്ങൾ ചൂഷണം ചെയ്ത് പ്രസവിക്കാൻ മാത്രമായി താൽക്കാലിക വിസകളിൽ യുഎസിലേക്ക് പറന്നു വരുന്നു. ഇത് വ്യവസ്ഥയുടെ വ്യക്തമായ ദുരുപയോഗമാണ്.
1868-ൽ അംഗീകരിച്ച 14-ാം ഭേദഗതി, ആഭ്യന്തരയുദ്ധത്തിനുശേഷം, മുമ്പ് അമേരിയ്ക്കയിൽ അടിമകളായിരുന്ന വ്യക്തികൾക്ക് പൗരത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്, അവർക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു നയമായിരുന്നു അത്.
എന്നാൽ പുതിയ ഈ എക്സിക്യൂട്ടീവ് ഉത്തരവ് നിയമാനുസൃത കുടിയേറ്റക്കാരെയോ അവരുടെ കുട്ടികളെയോ അല്ല, മറിച്ച് നിയമവിരുദ്ധ കുടിയേറ്റത്തെയും വ്യവസ്ഥാ ദുരുപയോഗത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഈ നയത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കേണ്ടത് പ്രധാനമാണ്, നിയമ പ്രക്രിയ പിന്തുടരുന്നവരെ ഇത് ഭയപ്പെടുത്തേണ്ടതില്ല.