വാന്‍കുവറില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വാടക നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വാടക കുറഞ്ഞെങ്കിലും രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരമായി വാന്‍കുവര്‍ തുടരുകയാണെന്നും Rentals.ca, Urbanation എന്നിവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാന്‍കുവറിലെ സിംഗിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറഞ്ഞ് ഡിസംബറില്‍ 2512 ഡോളറായി. ടു ബെഡ്‌റൂം യൂണിറ്റിന് ശരാശരി വാടക 3430 ഡോളറാണ്.
അതേസമയം, വര്‍ഷം തോറും 3.2 ശതമാനം കുറഞ്ഞ് കാനഡയിലുടനീളമുള്ള ശരാശരി വാടക 2,109 ഡോളറായി. ഇത് 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. രാജ്യത്ത് ഏറ്റവും വലിയ നഗരങ്ങള്‍ക്ക് പുറമെ നോര്‍ത്ത് വാന്‍കുവറിലും കോക്വിറ്റ്‌ലാമിലുമാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വാടക ഈടാക്കുന്നത്. ഇരുനഗരങ്ങളിലും യഥാക്രമം 3,083, 2,944 ഡോളര്‍ എന്നിങ്ങനാണ് വാടക ഈടാക്കുന്നത്.