കാനഡയിലെ ആദായ നികുതി വരുമാന പരിധികളിൽ മാറ്റം. കാനഡ റവന്യൂ ഏജൻസിയാണ് (CRA) ഇക്കാര്യം അറിയിച്ചത്. നികുതി നിരക്കുകൾ ഒന്നു തന്നെയാണെങ്കിലും, ഓരോ വിഭാഗത്തിനുമുള്ള വരുമാന പരിധികൾ മാറിയിട്ടുണ്ട്.
$57,375-ൽ കുറവോ അതിൽ കൂടുതലോ - 15%
$57,375-നും $114,750-നും ഇടയിൽ — 20.5%
$114,750-നും $177,882-നും ഇടയിൽ - 26%
$177,882-നും $253,414-നും ഇടയിൽ - 29%
$253,414 ഉം അതിൽ കൂടുതലും - 33% എന്നിങ്ങനെയാണ് നികുതി വർദ്ധനവ്.
കഴിഞ്ഞ ജൂണിൽ ഫെഡറൽ സർക്കാർ ക്യാപിറ്റൽ ഗെയിൻ ടാക്സിൽ വർധന വരുത്തിയിരുന്നു.ഇതനുസരിച്ച് മൂലധന നേട്ടത്തിൻ്റെ നികുതി വിധേയമായ ഭാഗം 50% ൽ നിന്ന് 66.67% ആയി കൂടി. ഇതിൻ്റെ ഫലമായി പ്രതിവർഷം $250,000 മൂലധന നേട്ടമുണ്ടാക്കുന്ന ഏതൊരു കനേഡിയൻ പൌരൻ്റെയും കോർപ്പറേഷൻ്റെയും നിരക്ക് ഒന്നര മുതൽ മൂന്നിൽ രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കും. ഇത് സമ്പന്നരായ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗത്തെ (0.13%) മാത്രമേ ബാധിക്കുകയുള്ളൂ. കഴിഞ്ഞ ജൂണിൽ ഹൗസ് ഓഫ് കോമൺസിൽ ക്യാപിറ്റൽ ഗെയിൻ നികുതി വർധന അവതരിപ്പിച്ചെങ്കിലും കൺസർവേറ്റീവുകളുടെ എതിർപ്പ് മൂലം ബിൽ പാസാക്കാനായില്ല. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുകയും ഒപ്പം പാർലമെൻ്റ് മരവിപ്പിക്കുകയും ചെയ്തതോടെ അതിൻ്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.