അഞ്ച് ഡോളറിന് സിനിമാ ടിക്കറ്റും അഞ്ച് ഡോളറിന് പോപ്‌കോണും വാഗ്ദാനം ചെയ്ത് സിനിപ്ലെക്‌സ്. ഈ ഓഫര്‍ പരിമിതകാലത്തേക്കാണ്. ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ എല്ലാ ചൊവ്വാഴ്ചയുമാണ് ഓഫര്‍ ലഭ്യമാകുക. ജനറല്‍ അഡ്മിഷന്‍ മൂവി ടിക്കറ്റുകളും അഞ്ച് ഡോളറിന്റെ ഒരു ചെറിയ ബാഗ് പോപ്‌കോണുമാണ് ലഭിക്കുക. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 1.50 ഡോളര്‍ വരെ അധിക ബുക്കിംഗ് ഫീസ് ബാധകമാകും.
Cineplex പ്രകാരം, 3D, IMAX®, UltraAVX®, D-BOX®, 4DX®, ScreenX®, VIP എന്നിവയിലുള്ള സിനിമകള്‍ക്ക് ഓഫര്‍ ബാധകമാകും. അതേസമയം, നോണ്‍-ഫീച്ചര്‍ ഫിലിമുകള്‍ക്കോ സിനിപ്ലക്‌സ് ഇവന്റ്‌സ് പെര്‍ഫോമന്‍സുകള്‍ക്കോ ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഓഫര്‍ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ സിനിപ്ലെക്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.