യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാനുമതി വൈകുന്നു 

By: 600002 On: Jan 9, 2025, 5:03 AM

 


വിസ രഹിതമായി യൂറോപ്പിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്ന പൗരന്മാര്‍ക്ക് പുതിയ എന്‍ട്രി റിക്വയര്‍മെന്റ് റോള്‍ഔട്ട് വൈകുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം(ETIAS) ആരംഭിക്കാന്‍ വൈകിയതിനാലാണ് ഇത്. യൂറോപ്പിലെ 30 രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ചെറിയ കാലതാമസം നേരിട്ടേക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. 

കാലതാമസം ഉണ്ടാകാതിരിക്കാനായി യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ETIAS  റോള്‍ഔട്ട് വേഗത്തിലാക്കുന്നതിനായി 30 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കും ഷെങ്കന്‍ അനുബന്ധ രാജ്യങ്ങളിലേക്കും ഹ്രസ്വ സന്ദര്‍ശനത്തിനായി യാത്ര ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി എന്‍ട്രി-എക്‌സിറ്റ് സിസ്റ്റം(EES) എന്ന പേരില്‍ ഒരു ഓട്ടോമേറ്റഡ് ഐടി സംവിധാനം അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍  EES  പോലുള്ള വമ്പന്‍ ഐടി സംവിധാനം നടപ്പിലാക്കുന്നത് സങ്കീര്‍ണമായ പ്രവര്‍ത്തനമാണ്. അതിനാല്‍ കാലതാമസം പൂര്‍ണമായി ഒഴിവാക്കാനാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വക്താവ് പ്രസ്താവനയില്‍ അറിയിക്കുന്നത്.