കാൽഗറിയിൽ അസാധാരണ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് സാധ്യതയെന്ന് എൻവയൺമെൻ്റൽ ആൻ്റ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ

By: 600110 On: Jan 7, 2025, 2:26 PM

 

ഈ ശൈത്യകാലത്ത് കാൽഗറിയിൽ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതീക്ഷിക്കാമെന്ന് എൻവയൺമെൻ്റൽ ആൻ്റ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ (ECCC). കാൽഗറിക്കാർ ശൈത്യകാല മുൻകരുതലുകൾ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി കൂടുതൽ തീവ്രമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.  

സെപ്തംബർ മുതൽ ജനുവരി 3 വരെയുള്ള കാലയളവിൽ 42 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇത് കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ 20 സെൻ്റീമീറ്റർ കുറവാണ്. കാനഡയിലെ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും കാരണം എല്ലാ ശൈത്യകാലത്തും എടുക്കുന്നതിനേക്കാൾ കൂടുതൽ മുൻകരുതലുകൾ, അല്ലെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ജനങ്ങൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൂടുതൽ മഞ്ഞ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷക അലീസ പെഡെർസൺ പറയുന്നു.