കാൽഗറി വിമാനത്താവളത്തിൽ നിന്ന് കാർ മോഷ്ടിക്കപ്പെട്ടു

By: 600110 On: Jan 7, 2025, 12:01 PM

കാൽഗറി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിക്കപ്പെട്ടു. ഡാരൻ കൂപ്പർ എന്ന വ്യക്തിയുടെ 2022 മോഡൽ  ടൊയോട്ട ഹൈലാൻഡർ ആണ് മോഷണം പോയത്. ആഭ്യന്തര ടെർമിനലിലെ പാർക്ക് P1 ൽ ആയിരുന്നു ഡാരൻ കാർ പാർക്ക് ചെയ്തിരുന്നത്. കാർ കൂടുതൽ സുരക്ഷിതമാണെന്ന് കരുതിയാണ് കാർ അവിടെ പാർക്ക് ചെയ്തതെന്ന് ഡാരൻ പറഞ്ഞു. 

ദീർഘകാല അവധി കഴിഞ്ഞ് എയർ പോർട്ടിൽ ഡാരനും കുടുംബവും മടങ്ങിയെത്തിയതിന് പിന്നാലെയാണ് കാർ നഷ്ടമായതായി മനസ്സിലാക്കിയത്. കാനഡയിൽ വാഹനമോഷണം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ  വിമാനത്താവളത്തിൽ നിന്ന് കൂടി  കാർ മോഷ്ടിക്കപ്പെട്ടിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഇക്വിറ്റ് അസോസിയേഷൻ്റെ കണക്കനുസരിച്ച് 2023-ൽ കാനഡയിലുടനീളം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളിൽ ഒന്നാം സ്ഥാനം ടൊയോട്ട ഹൈലാൻഡേഴ്‌സായിരുന്നു.