എഡ്മന്റണില്‍ കുറഞ്ഞ ഇന്‍വെന്ററി ഭവന വില കുത്തനെ വര്‍ധിക്കാനിടയാക്കുന്നു. എന്നാല്‍ സാധാരണ സീസണല്‍ മാന്ദ്യം ഉണ്ടായിരുന്നിട്ടും ഡിസംബറിലെ വില്‍പ്പന വര്‍ധിച്ചതായി റിയല്‍റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് എഡ്മന്റണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍, ഗ്രേറ്റര്‍ എഡ്മന്റണ്‍ ഏരിയയില്‍(GEA) 1428 റെസിഡന്‍ഷ്യല്‍ വീടുകളുടെ വില്‍പ്പനയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ മാസത്തേക്കാള്‍ 25.4 ശതമാനം ഇടിവ്. എന്നാല്‍ 2023 ഡിസംബറിനെ അപേക്ഷിച്ച് 17.2 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പനയില്‍ ഏറ്റവും വലിയ വാര്‍ഷിക വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.8 ശതമാനമാണ് വര്‍ധിച്ചത്. അതേസമയം, സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ വില 12.3 ശതമാനം ഉയര്‍ന്നു. റോ/ ടൗണ്‍ഹൗസ് വിലയും 12.3 ശതമാനം വര്‍ധിച്ചു. ഡിസംബറില്‍ എഡ്മന്റണില്‍ വിറ്റ ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 540,232 ഡോളറായി. ഇത് കഴിഞ്ഞ ഡിസംബറിന് അപേക്ഷിച്ച് 10.6 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ജനസംഖ്യാ വര്‍ധന, കൂടുതല്‍ ആളുകള്‍ വാടകവീടുകളിലേക്ക് തിരിയുന്നത്, കുറഞ്ഞ പലിശ നിരക്ക് എന്നിവ ഇന്‍വെന്ററി ലെവലിനെ ബാധിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ പറയുന്നു. ഈ വര്‍ഷം വിപണി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുന്നില്ലെന്നും ഇന്‍വെന്ററി കുറയുകയാണെങ്കില്‍ വില വീണ്ടും വര്‍ധിക്കുമെന്ന് അസോസിയേഷന്‍ ചെയര്‍ ഡാര്‍ലിന്‍ റീഡ് വിലയിരുത്തുന്നു.