ഓണ്‍ലൈനിലൂടെ വ്യാജ ഐഫോണ്‍ വിറ്റു; കാല്‍ഗറി സ്വദേശിനിയെ തിരഞ്ഞ് പോലീസ് 

By: 600002 On: Jan 7, 2025, 8:43 AM

 

 

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട വ്യക്തിക്ക് വ്യാജ ഐഫോണ്‍ വിറ്റതായി സംശയിക്കുന്ന കാല്‍ഗറി സ്വദേശിനിയ്ക്കായി തിരച്ചില്‍ നടത്തി കാല്‍ഗറി പോലീസ്. യുവതിയെ തിരിച്ചറിയാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. നവംബര്‍ 16 ന് ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് വഴി ബന്ധപ്പെട്ട സ്ത്രീയില്‍ നിന്നും ഐഫോണ്‍ വാങ്ങിയെന്നും ഇത് വ്യാജമായിരുന്നുവെന്നും ഇരയായ വ്യക്തി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വാങ്ങുന്നയാളും വില്‍പ്പനക്കാരിയും നേരിട്ട് കാണുകയും iPhone 15 Pro Max നായി പണം കൈമാറുകയും ചെയ്തു. വീട്ടിലെത്തിയ ഇയാള്‍ ഇത് വ്യാജ ഫോണ്‍ ആണെന്ന് തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കണമെന്ന് അന്വോഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.