മൃഗസ്നേഹികൾക്ക് നൊമ്പരമായി കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മത്തിമിംഗലം

By: 600110 On: Jan 6, 2025, 2:56 PM

കുഞ്ഞിനെ നഷ്ടമായ അമ്മത്തിമിംഗലത്തിൻ്റെ ദുഖത്തിൽ പങ്കു ചേർന്ന് ബ്രിട്ടീഷ് കൊളംബിയയിലും ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ. 
ബ്രിട്ടീഷ് കൊളംബിയ തീരക്കടലിൽ പിറന്ന ഓർക്ക തിമിംഗലക്കുഞ്ഞ് ചത്തെന്ന വാർത്ത അമേരിക്കയിലെ സെൻ്റർ ഫോർ വെയിൽ റിസേർച്ച് ആണ് സ്ഥിരീകരിച്ചത്. 

ഗവേഷകർ ടലേക്വ എന്ന് പേരിട്ട് വിളിക്കുന്ന ഓർക്ക തിമിംഗലത്തിൻ്റെ കുഞ്ഞാണ് ചത്തത്.  ചത്ത തിമിംഗലക്കുഞ്ഞിൻ്റെ ശരീരവുമായി കഴിഞ്ഞ ദിവസങ്ങളിൽ ഈ അമ്മത്തിമിംഗലത്തെ കടലിൽ പലയിടത്തും കണ്ടിരുന്നു. ഈ അമ്മത്തിമിംഗലത്തിൻ്റെ 2018ൽ പിറന്ന മറ്റൊരു കുഞ്ഞും ചത്തിരുന്നു. അന്നും 17 ദിവസങ്ങളോളം ചത്ത കുഞ്ഞിൻ്റെ ശരീരവുമായി അത് കടലിൽ അലഞ്ഞിരുന്നു. 

സതേൺ റെസിഡൻ്റ് കില്ലർ വെയിൽ വിഭാഗത്തിൽപ്പെട്ട ഈ തിമിംഗലങ്ങൾ ലോകത്ത് വളരെ കുറച്ച് മാത്രമാണ് ബാക്കിയുള്ളത്. അത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽപ്പെട്ടൊരു തിമിംഗലക്കുഞ്ഞ് ചത്തത് വലിയൊരു നഷ്ടമായാണ് കരുതപ്പെടുന്നത്.  മുൻപുമൊരു കുഞ്ഞിനെ നഷ്ടപ്പെട്ട ടലേക്വ തിമിംഗലത്തിൻ്റെ മറ്റൊരു കുഞ്ഞ് കൂടി ചത്തത് മൃഗസ്നേഹികൾക്ക് കൂടുതൽ ദുഖമുണ്ടാക്കിട്ടുണ്ട്. ചത്ത രണ്ട് കുഞ്ഞുങ്ങളും പുതിയ തലമുറകൾക്ക് ജന്മം പെൺതിമിംഗലങ്ങളായിരുന്നു എന്നത് കൂടുതൽ ദുഖകരമാണ്.