വിനോദയാത്രകൾ ചെലവേറുമെന്ന് വിദഗ്ദ്ധർ. കൂടുതലും ആളുകൾ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ജനുവരിയിലാണ്. ഹോട്ടലുകളുടെയും ഫ്ലൈറ്റുകളുടെയും നിരക്ക് കൂടിയ സമയമാണിത് . പ്രത്യേകിച്ച് യു എസ് ഡോളറുമായി കണക്കാക്കുമ്പോൾ കനേഡിയൻ ഡോളർ 70 സെൻ്റിന് താഴെയാണ്. അതുകൊണ്ട് യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യണമെന്നും ബജറ്റ് കണക്കാക്കി വെക്കണമെന്നും യാത്രാ വിദഗ്ധനായ ബാരി ചോയ് പറയുന്നു. കൊവിഡ് പാൻഡമികിന് ശേഷം നിങ്ങൾ എവിടെയും യാത്ര ചെയ്യാത്തവരാണെങ്കിൽ ഫ്ലൈറ്റുകളും ഹോട്ടലുകളും എത്രമാത്രം ചെലവേറിയതായി മാറിയെന്ന് കണ്ട് ചിലരെങ്കിലും ഞെട്ടുമെന്നും ബാരി ചോയി പറഞ്ഞു.
യൂറോപ്പിലേക്ക് പോകുന്നതിന് ഇപ്പോൾ പുതിയ യാത്രാ രേഖകൾ ആവശ്യമാണ്. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ പുതിയ 30 ETIAS ഫോമുകൾ കൂടി വിദേശ യാത്രക്കാരിൽ നിന്ന് ആവശ്യപ്പെടുന്നതായും വിദഗ്ദ്ധർ പറയുന്നു. യുകെയിലേക്ക് പോകുകയാണെങ്കിൽ 10 ഇംഗ്ലീഷ് പൗണ്ടും മറ്റിടങ്ങളിലേക്ക് പോകുകയാണെങ്കിൽ ഏഴ് യൂറോയും നൽകേണ്ടതായി വരും. എല്ലാം ഡിജിറ്റലായി ചെയ്യാനാകും. 2025 ജനുവരി എട്ട് മുതൽ, എല്ലാ കനേഡിയൻ, യുഎസ് പൗരന്മാർക്കും യുകെയിലേക്കോ യു.കെ വഴിയോ യാത്ര ചെയ്യാൻ ഒരു ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) ആവശ്യമാണ്. 2025 ഏപ്രിൽ രണ്ട് മുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ഇതേ നിബന്ധന പ്രാബല്യത്തിൽ വരും. മറ്റ് 30 രാജ്യങ്ങൾക്കുള്ള പുതിയ യാത്രാ ഫോമുകൾ ഏകദേശം ആറ് മാസത്തിനുള്ളിൽ അല്ലെങ്കിൽ 2025 മധ്യത്തോടെ നടപ്പിലാക്കും.