സീ സാൾട്ടിൻ്റെയും ഹിമാലയൻ ഉപ്പിൻ്റെയും രണ്ട് ബ്രാൻഡുകൾ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ച് കാനഡ

By: 600110 On: Jan 4, 2025, 1:50 PM

സീ സാൾട്ടിൻ്റെയും  ഹിമാലയൻ ഉപ്പിൻ്റെയും  രണ്ട് ബ്രാൻഡുകൾ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചു.   ഉൽപന്നങ്ങളിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  വിപണിയിൽ നിന്ന് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതന്നും , ഇവ വിൽക്കുകയോ,വിതരണം ചെയ്യുകയോ ചെയ്യരുതെന്നും  കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. 

പ്രസിഡൻ്റ്സ്  ചോയ്‌സിൻ്റെ ഉൽപ്പന്നങ്ങളായ  മെഡിറ്ററേനിയൻ സീ സാൾട്ട്,  ഹിമാലയൻ പിങ്ക് റോക്ക് സാൾട്ട്‌സ് എന്നീ രണ്ട് ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിച്ചത്. തിരിച്ചുവിളിച്ച രണ്ട് ഉൽപ്പന്നങ്ങളും 2026 ജനുവരി 17 വരെ ഉപയോഗിക്കാവുന്നത് ആയിരുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ മറ്റ്  അസുഖങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവയിൽ നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് കഷണങ്ങളുടെ വിവരങ്ങളും  കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പുറത്ത് വിട്ടിട്ടില്ല