അമേരിക്കയിൽ ആദ്യത്തെ പ്രീക്ലിയറൻസ് സൈറ്റ് രൂപീകരിക്കാൻ കാനഡ

By: 600110 On: Jan 4, 2025, 1:42 PM

 

നിയുക്ത  യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിൽ അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി കാനഡ സർക്കാർ. ഇതിൻ്റെ ഭാഗമായി കാനഡ ഈ വർഷം അമേരിക്കയിൽ  ആദ്യത്തെ പ്രീക്ലിയറൻസ് ഓപ്പറേഷൻ ആരംഭിക്കും.

ന്യൂയോർക്കിലെ കാനൺ കോർണേഴ്സ് പോർട്ട് ഓഫ് എൻട്രിയിലായിരിക്കും ഇതിൻ്റെ പ്രവർത്തനം. രണ്ട് വർഷത്തെ പ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്ന്  കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) വ്യാഴാഴ്ച അറിയിച്ചു. ഈ കാലയളവിൽ, കോവി ഹിൽ പോർട്ട് ഓഫ് എൻട്രി യാത്രക്കാർക്കായി തുറന്നു നൽകില്ല. പകരം അവർ കാനൻ കോർണർ വഴി കാനഡയിലേക്ക് പ്രവേശിക്കണം. കാനഡയിലെ തുറമുഖങ്ങളിലേത് പോലെ  പ്രീക്ലിയറൻസ് സൈറ്റുകളിലും കനേഡിയൻ ഓഫീസർമാർ യാത്രക്കാരെയും സാധനങ്ങളെയും പരിശോധിക്കുമെന്ന്  CBSA ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. യുഎസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തോക്കുകളും മയക്കുമരുന്നുകളും പോലെയുള്ള അപകടകരമായ വസ്തുക്കളുടെ സ്ക്രീനിംഗ് ഇതിൽ ഉൾപ്പെടുന്നു. ഈ പ്രീക്ലിയറൻസ് സൈറ്റിൽ അഭയാർത്ഥി സംരക്ഷണത്തിനായുള്ള ക്ലെയിമുകൾ സമർപ്പിക്കാൻ യാത്രക്കാർക്ക് കഴിയില്ല, എന്നാൽ അവർക്ക് കനേഡിയൻ പോർട്ട് ഓഫ് എൻട്രിയിൽ അത് ചെയ്യാൻ കഴിയുമെന്ന് CBSA പറഞ്ഞു.