പുതിയ വര്‍ഷത്തില്‍ കാല്‍ഗറിയിലെ എയര്‍ലൈനുകള്‍ നിരവധി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ കരിയറില്‍ മികച്ച നേട്ടം യുവാക്കള്‍ക്ക് സ്വന്തമാക്കാം. വെസ്റ്റ്‌ജെറ്റ്, സെന്‍ട്രല്‍ മൗണ്ടെയ്ന്‍ എയര്‍, ഫ്‌ളെയര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ തുടങ്ങിയ എയര്‍ലൈനുകളെല്ലാം നിയമനങ്ങള്‍ നടത്തുന്നുണ്ട്.
യൂണിഫോം ഫിറ്റര്‍, ഇന്റര്‍മീഡിയറ്റ് അനലിസ്റ്റ്, പൈലറ്റ്, കാറ്റഗറി സ്‌പെഷ്യലിസ്റ്റ് എന്നിവയുള്‍പ്പെടെ കാല്‍ഗറിയില്‍ 18 തസ്തികകളിലേക്കാണ് വെസ്റ്റ്‌ജെറ്റ് നിലവില്‍ നിയമനം നടത്തുന്നത്. മെയിന്റനന്‍സ് പ്ലാനര്‍, ക്രൂ ഷഡ്യൂളര്‍, ഫ്‌ളൈറ്റ് ഡിസ്പാച്ചര്‍, ഹ്യുമന്‍ റിസോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ 10 തസ്തികകളിലേക്കാണ് സെന്‍ട്രല്‍ മൗണ്ടെയ്ന്‍ എയര്‍ നിയമനം നടത്തുന്നത്. ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് പെര്‍ഫോമന്‍സ് എഞ്ചിനീയര്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ എന്നീ രണ്ട് തസ്തികകളിലേക്കാണ് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് നിയമനം നടത്തുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് റെപ്രസന്റേറ്റീവാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എയര്‍ കാനഡയില്‍ ജോയിന്‍ ചെയ്യാം. ഒരു തസ്തികയില്‍ മാത്രമാണ് എയര്‍ കാനഡ കാല്‍ഗറിയില്‍ നിയമനം നടത്തുന്നുള്ളൂ.