ടെക്‌സസ്: ‘കെകിയസ് മാക്സിമസ്’ എന്ന പേര് എക്സിൽ (പഴയ ട്വിറ്റര്‍) കണ്ടാൽ സംശയിക്കേണ്ട. എക്‌സ് ഉടമയും ശതകോടീശ്വരനുമായ സാക്ഷാൽ ഇലോൺ മസ്കിന്‍റെ എക്സ് ഹാൻഡിലിന്‍റെ പേരാണിത്. ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ മസ്ക് എക്‌സില്‍ പഴയ നാമത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
പേരുമാറ്റി മണിക്കൂറുകൾക്കുള്ളിൽ ‘കെകിയസ് മാക്സിമസ്’ എന്ന പേരിലുള്ള മീം കോയിനിന്‍റെ (ഒരുതരം ക്രിപ്‌റ്റോ നാണയം) മൂല്യം 900 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. എക്സിലെ കുറിപ്പുകളിലൂടെ ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ വ്യത്യാസമുണ്ടാകുന്നതിൽ പേരുകേട്ട മസ്കിന്‍റെ പുതിയ തമാശയുടെ ലക്ഷ്യവും ഇതാണെന്നാണ് അഭ്യൂഹങ്ങൾ. ഇതുതന്നെയാണെന്നാണ് ചിലർ കരുതുന്നത്. എന്നാല്‍ ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ മസ്ക് എക്‌സില്‍ തന്‍റെ ശരിയായ പേരിലേക്ക് മടങ്ങുകയും ചെയ്തു.