കാനഡയിൽ കൂടുതൽ തീവ്രമായ കാട്ടുതീയ്ക്ക് സാധ്യതയെന്ന് പഠനം

By: 600110 On: Jan 3, 2025, 3:17 PM

കാനഡയിൽ  കൂടുതൽ തീവ്രമായ കാട്ടുതീ ഉണ്ടായേക്കാമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വർധിച്ച ഭീഷണികൾ നേരിടാൻ  മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നു. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കനേഡിയൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.  

1981 മുതൽ 2020 വരെയുള്ള കാട്ടു തീയുടെ തീവ്രതയും ഗവേഷകർ പരിശോധിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളെ അപേക്ഷിച്ച് 2000 മുതൽ 2020 വരെ ഉയർന്ന തീവ്രതയുള്ള തീപിടിത്തം ഉണ്ടായേക്കാവുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു എന്ന്  കനേഡിയൻ ഫോറസ്റ്റ് സർവീസിലെ ശാസ്ത്രജ്ഞനായ   ഷിയാൻലി വാങ് പറയുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ആൾട്ടയിലെ ജാസ്പറിൽ ഉണ്ടായ  കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 60 ചതുരശ്ര കിലോമീറ്ററായാണ് വ്യാപിച്ചതെന്ന്  പഠനം സൂചിപ്പിക്കുന്നു. വടക്കൻ ക്യൂബെക്കിലും വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലും വടക്കുകിഴക്കൻ ബ്രിട്ടീഷ് കൊളംബിയയിലുമാണ് കാട്ടുതീയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.