യൂക്കോണ്‍ നോമിനി പ്രോഗ്രാം: ആപ്ലിക്കേഷനുകള്‍ക്കായി യൂക്കോണ്‍ ഇന്‍ടേക്കുകള്‍ നടപ്പിലാക്കും 

By: 600002 On: Jan 2, 2025, 11:05 AM

 

 

യുക്കോണ്‍ നോമിനി പ്രോഗ്രാമിലേക്കുള്ള(YNP) അപേക്ഷകള്‍ ഇന്‍ടേക്ക്-ബേസ്ഡ് അപ്രോച്ചിലേക്ക് മാറ്റാന്‍ യുകോണ്‍ സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. തന്നിരിക്കുന്ന ഇന്‍ടേക്കിന് പരിധി നിശ്ചയിച്ചുകഴിഞ്ഞാല്‍ അടുത്തുവരുന്ന ഇന്‍ടേക്ക് വരെ YNP അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് അധികൃതര്‍ പറയുന്നു. ഈ വര്‍ഷത്തെ YNP ജനുവരി 29ന് ആദ്യ ഇന്‍ടേക്കോടെ തുറക്കും. YNP യിലേക്കുള്ള നോമിനേഷനുകള്‍ക്കായി ഈ ഇന്‍ടേക്ക് പരമാവധി 125 അപേക്ഷകള്‍ സ്വീകരിക്കും. 

YNP ഭാവിയിലെ ഇന്‍ടേക്കുകള്‍ ത്രൈമാസത്തില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്‍ടേക്കുകള്‍ക്കായി ഒരു നിശ്ചിത ഷെഡ്യൂള്‍ സജ്ജീകരിച്ചിട്ടില്ല. ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നോമിനേഷനുകളുടെ അലോക്കേഷന്‍ അടിസ്ഥാനമാക്കി ഇന്‍ടേക്കുകളുടെ സൈസ്, ഫ്രീക്വന്‍സി എന്നിവ ക്രമീകരിക്കാന്‍ YNP ഉദ്ദേശിക്കുന്നു. 2025 ല്‍ നോമിനേഷനുകള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ യുക്കോണ്‍ അഭ്യര്‍ത്ഥിച്ചു.