കാന്‍സറിനോടുള്ള പോരാട്ടത്തിനിടയില്‍ ഒളിമ്പിക്‌സില്‍ മികച്ച നേട്ടം സ്വന്തമാക്കിയ കനേഡിയന്‍ ടെന്നീസ് താരം 

By: 600002 On: Jan 2, 2025, 10:34 AM

 

 


കനേഡിയന്‍ ടെന്നീസ് താരം ഗാബി ഡബ്രോവ്‌സ്‌കി 2024 ല്‍ തന്റെ കരിയറിലെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കി. എന്നാല്‍ സന്തോഷങ്ങളെല്ലാം സ്തനാര്‍ബുദ ബാധിതയാണെന്ന തിരിച്ചറിവിലൂടെയാണ് ആഘോഷിച്ചത്. കാന്‍സറിനോട് ശക്തമായി പൊരുതാന്‍ തന്നെ ഡബ്രോവ്‌സ്‌കി തീരുമാനിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2024 പാരീസ് ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സില്‍ ഫെലിക്‌സ് ഓഗര്‍-അലിയാസിമിനൊപ്പം വെങ്കല മെഡല്‍ നേടിയാണ് ഡബ്രോവ്‌സ്‌കി നേട്ടം കൈവരിച്ചത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയാറാകുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പ് മാത്രമാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഡബ്രോവ്‌സ്‌കി സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറയുന്നു. 

ഏപ്രില്‍ പകുതിയോടെയാണ് സ്തനാര്‍ബുദ ബാധിതയാണെന്ന് കണ്ടെത്തിയത്. 2023 ലെ സ്പ്രിംഗ് സീസണില്‍ ഇടത് സ്തനത്തില്‍ മുഴ പോലെ കണ്ടെത്തി. ഡോക്ടറെ സമീപിച്ചപ്പോള്‍ കാര്യമാക്കാനില്ലെന്ന് പറയുകയും നിസാരമായി അവഗണിക്കുകയും ചെയ്തു. എന്നാല്‍ 2024 ല്‍ മുഴ വലുതാവുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് അര്‍ബുദം കണ്ടെത്തിയത്. റേഡിയേഷന്‍, എന്‍ഡോക്രൈന്‍ തെറാപ്പി എന്നീ ശസ്ത്രക്രിയകള്‍ക്ക് ഡബ്രയോവ്‌സ്‌കി വിധേയയായി. രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ചികിത്സ, പാര്‍ശ്വഫലങ്ങള്‍, അവ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയെക്കുറിച്ച് വ്യക്തമായി അറിയാനും ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും ഡബ്രയോവ്‌സ്‌കി പറയുന്നു. 

കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച ഡബ്രിയോവ്‌സ്‌കി ഡിസംബര്‍ ആദ്യം നടന്ന WTA ഫൈനല്‍സില്‍ പങ്കാളി എറിന്‍ റൗട്ട്‌ലിഫിനൊപ്പം മത്സരിച്ച് വനിതാ ഡബിള്‍സ് ഫൈനലില്‍ വിജയിച്ചു. കാന്‍സര്‍ നിര്‍ണയത്തിന് ശേഷം കൂടുതല്‍ പോസിറ്റായി കാര്യങ്ങള്‍ ചെയ്തുതുടങ്ങിയെന്നും നെഗറ്റീവിറ്റിയെ തള്ളിക്കളയുന്നുവെന്നും ഡബ്രോവ്‌സ്‌കി പറയുന്നു.