ബഹിരാകാശത്തെ ഓരോരോ കൗതുകങ്ങളേ; സുനിത വില്യംസും സംഘവും പുതുവർഷത്തെ വരവേറ്റത് 16 തവണ

By: 600007 On: Jan 2, 2025, 4:20 AM

 

കാലിഫോര്‍ണിയ: പുതുവർഷത്തെ ബഹിരാകാശ സ‌ഞ്ചാരിയായ സുനിത വില്യംസ് വരവേറ്റത് 16 തവണയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? വിശ്വസിച്ചേ പറ്റൂ. 16 തവണയാണ് ബഹിരാകാശത്തുള്ള സുനിത വില്യംസ് ഉൾപ്പെടെയുള്ള ഏഴ് പേർ സൂര്യോദയവും അസ്തമയവും കണ്ടത്. ഇവർ  ഉൾപ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമനവും കാണാനാകും. പുതുവർഷദിനത്തിലേക്ക് കാലചക്രം കറങ്ങിയെത്തിയപ്പോഴേക്കും ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾ 16 തവണ പുതുവർഷമാഘോഷിച്ചു.

അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തിലധികമായി കഴിയേണ്ടിവരുന്നത് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ആരോഗ്യസ്ഥിതിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് യാതൊരു വകയുമില്ല എന്നാണ് നാസയും സുനിതയും വ്യക്തമാക്കുന്നത്. സുനിത വില്യംസും കൂട്ടരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തല്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചിരുന്നു,