ലൂയിസ് തടാകത്തിലെ ശൈത്യകാല സന്ദർശകരുടെ പ്രധാന ആകർഷണമായ ഐസ് കൊട്ടാരം അഥവാ ഐസ് കാസിൽ തകർന്നു. ഇതോടെ ലോകപ്രശസ്ത തടാകത്തിലെ കൊട്ടാരം കാണാൻ എത്തിയ പലരും നിരാശയോടെയാണ് മടങ്ങിയത്. ജലാശയത്തിലെ ഐസ് കൊട്ടാരം തകർന്നു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പോസ്റ്റ് ചെയ്തത്.
2025 ജനുവരി 17 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന സ്‌നോഡേയ്‌സ് ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ഐസ് കോട്ട നിർമ്മിച്ചത്. അടുത്തിടെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും ചൂടും കാരണമാണ് ഐസ് കാസിൽ തകരാൻ കാരണമെന്ന് ലൂയിസ് ഹോട്ടലിൻ്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ കിംബർലി ഹിൽ പറഞ്ഞു.
ഐസ് കോട്ട ഇല്ലാതായെങ്കിലും, അടുത്തുള്ള റിങ്ക് അതിഥികൾക്കും സന്ദർശകർക്കും സ്കേറ്റിംഗിനായി തുറന്നിട്ടു