കാൽഗറിയിലെ ഇരട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കോക്രയ്നിലെ ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന അനിയ കമിനിസ്കി എന്ന അധ്യാപികയാണ് മരിച്ചത്. എലിസബത്ത് ബാരറ്റ് എലിമെൻ്ററി സ്കൂളിലും, എയർഡ്രിയിലെ എക്കോൾ എഡ്വേർഡ്സ് എലിമെൻ്ററി സ്കൂളിലും 1, 2 ഗ്രേഡുകളിൽ അനിയ കാമിനിസ്‌കി പഠിപ്പിച്ചിട്ടുണ്ട്.
ഏതാനും വർഷം സ്പ്രിംഗ്ബാങ്ക് കമ്മ്യൂണിറ്റി ഹൈസ്കൂളിലും അവർ ജോലി ചെയ്തിട്ടുണ്ട്. അവരുടെ കുട്ടികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ രക്ഷിതാക്കളോടും സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററും ബന്ധപ്പെടണമെന്ന് ആർവിഎസ് ആവശ്യപ്പെട്ടു. കാമിനിസ്‌കിയുടെ മൂന്ന് മക്കളെ സഹായിക്കാനായി സുഹൃത്തുക്കൾ GoFundMe എന്ന ക്യാംപെയ്നും തുടങ്ങിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ കാൽഗറിയിലെ രണ്ടിടങ്ങളിലായാണ് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതേ തുടർന്ന് കൊലപാതകിയെന്ന് കരുതുന്നയാളെക്കുറിച്ച് കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. എന്നാൽ കൊലപാതകിയെന്ന് സംശയിച്ചിരുന്ന 38 കാരനായ ബെനഡിക്റ്റ് കാമിനിസ്‌കിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അത് റദ്ദാക്കിയിരുന്നു.