പുതിയ വര്‍ഷത്തില്‍ ലോകത്തില്‍ വിനോദസഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയും ആല്‍ബെര്‍ട്ടയും ഇടംനേടി. ട്രാവല്‍ പബ്ലിക്കേഷനായ Conde Nast Traveler പുറത്തിറക്കിയ 2025 ലെ ഏറ്റവും മനോഹരമായ 71 സ്ഥലങ്ങളുടെ പട്ടികയിലാണ് കാനഡയിലെ സ്ഥലങ്ങള്‍ ഇടംപിടിച്ചത്. ആല്‍ബെര്‍ട്ടയിലെ പെയ്‌റ്റോ ലേക്ക്, ബീസിയിലെ എമറാള്‍ഡ് ലേക്ക് എന്നിവയാണ് ലോകത്തില്‍ സന്ദര്‍ശിക്കേണ്ട മനോഹര സ്ഥലങ്ങളില്‍ രണ്ട് സ്ഥലങ്ങള്‍.
ബീസിയിലെ യോഹോ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന എമറാള്‍ഡ് ലേക്ക് കനേഡിയന്‍ റോക്കീസിന്റെ ലാന്‍ഡ്മാര്‍ക്കുകളിലൊന്നാണ്. തടാകത്തിലെ തെളിഞ്ഞ ഗ്ലേസിയല്‍ ജലം കനോയിംഗിനും നീന്തലിനും മികച്ചതാണ്. ആല്‍ബെര്‍ട്ടയിലെ ഏറ്റവും മനോഹരമായ തടാകമാണ് പെറ്റോ ലേക്ക്. ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ നിറഞ്ഞുനില്‍ക്കുന്ന തടാകം എന്ന സവിശേഷതയും പെറ്റോ ലേക്കിനുണ്ട്. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലാണ് പെറ്റോ ലേക്ക് സ്ഥിതി ചെയ്യുന്നത്. ഐസ്ഫീല്‍ഡ് പാര്‍ക്ക്‌വേയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ബോ സമ്മിറ്റില്‍ നിന്ന് തടാകത്തിന്റെ മാനോഹാരിത നന്നായി ആസ്വദിക്കാനാകും.
സാംബിയയിലെയും സിംബാബ്‌വേയിലും വിക്ടോറിയ വെള്ളച്ചാട്ടം, ഈജിപ്തിലെ വാലി ഓഫ് കിംഗ്‌സ്, ഓസ്‌ട്രേലിയയിലെ ഷാര്‍ക്ക് ബേ, ഫ്രാന്‍സിലെ പാരീസ് എന്നിവയാണ് പട്ടികയിലെ മനോഹരങ്ങളായ മറ്റ് സ്ഥലങ്ങള്‍.