യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2025 ജനുവരി 1 ന് ലോക ജനസംഖ്യ 8.09 ബില്യണിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ 71 മില്യണിലധികം ആളുകളുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 1ന് പ്രവചിക്കപ്പെട്ട ലോക ജനസംഖ്യ 8,092,034, 511 ആണ്. 2025 ജനുവരി മാസത്തില്‍ ലോകമെമ്പാടും ഓരോ സെക്കന്‍ഡിലും ഏകദേശം 4.2 ജനനങ്ങളും 2.0 മരണങ്ങളും പ്രതീക്ഷിക്കുന്നുവെന്നും ബ്യൂറോ കൂട്ടിച്ചേര്‍ത്തു.
സെന്‍സസ് ബ്യൂറോ പ്രകാരം, 2024 ല്‍ യുഎസില്‍ 2.6 മില്യണ്‍ ആളുകള്‍ വര്‍ധിച്ചു. പുതുവത്സര ദിനത്തില്‍ അമേരിക്കയിലെ ജനസംഖ്യ 341 മില്യണ്‍ ആയിരിക്കുമെന്നാണ് ബ്യൂറോയുടെ കണക്കുകള്‍. 2025 ജനുവരിയില്‍ അമേരിക്കയില്‍ ഓരോ 9 സെക്കന്‍ഡിലും ജനനവും ഓരോ 9.4 സെക്കന്‍ഡില്‍ ഒരു മരണവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര കുടിയേറ്റം വഴി ഓരോ 23.2 സെക്കന്‍ഡിലും ഒരു വ്യക്തി കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ബ്യൂറോ പറയുന്നു