അമേരിക്കയിൽ കൂടുതൽ പേർക്ക് നോറോ വൈറസ് ബാധ, കഴിഞ്ഞയാഴ്ച രോഗം ബാധിച്ചത് 91 പേർക്ക്

By: 600110 On: Dec 30, 2024, 3:04 PM

 

യുഎസിൽ  നോറോ വൈറസ് ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഉദരസംബന്ധമായ കേസുകൾ വർദ്ധിച്ചതോടെയാണ്  നോറോവൈറസിൻ്റെ സാന്നിധ്യം ശക്തിപ്പെട്ടതായി വ്യക്തമായത്. സർക്കാരിൻ്റെ കണക്ക് അനുസരിച്ച്, ഈ ശൈത്യകാലത്ത് അമേരിക്കയുടെ ചില ഭാഗങ്ങളിൽ ഉദരസംബന്ധമായ രോഗങ്ങൾ  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം  ഡിസംബർ അവസാന  വാരത്തിൽ 91 നോറോവൈറസ് കേസുകളാണ്   റിപ്പോർട്ട് ചെയ്തത്. നവംബർ അവസാന വാരത്തിൽ ഇത് 69 ആയിരുന്നു. പെട്ടെന്നുള്ള ഛർദ്ദിയും വയറിളക്കവുമാണ് നോറോവൈറസ് അണുബാധയുടെ ലക്ഷണങ്ങൾ. ക്രൂയിസ് കപ്പലുകളിലും, നഴ്സിംഗ് ഹോമുകൾ, ജയിലുകൾ, സ്‌കൂളുകൾ , ആളുകൾ അടുത്തിടപഴകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പലപ്പോഴും വൈറസ് വ്യാപനം  കാണപ്പെടുന്നുണ്ട്. 
സിഡിസിയുടെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഭക്ഷ്യജന്യ രോഗങ്ങളുടെ പ്രധാന കാരണം നോറോവൈറസാണ്. ഓരോ വർഷവും രാജ്യത്ത് ഉണ്ടാകുന്ന ഇത്തരം അണുബാധകളിൽ 58 ശതമാനം നോറോ വൈറസ് കാരണമാണ്.