വാഹനങ്ങളുമായി സിൽവൻ തടാകത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ശനിയാഴ്ച സിൽവൻ തടാകത്തിൽ രണ്ട് വാഹനങ്ങൾ മഞ്ഞുപാളിയിലൂടെ വീണതിന് പിന്നാലെയാണ് ആർസിഎംപി യുടെ മുന്നറിയിപ്പ്. വാഹനങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതായി RCMP പറയുന്നു. അതേ സമയം , പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തടാകത്തിലെ മഞ്ഞിൻ്റെ കനം ഗണ്യമായി വ്യത്യാസപ്പെടാമെന്നും വാഹനങ്ങൾക്കും മറ്റ് ഭാരമേറിയ ഉപകരണങ്ങൾക്കും നിലവിലെ അവസ്ഥ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. മോട്ടറൈസ്ഡ് വാഹനങ്ങൾ ഉപയോഗിച്ച് ഐസ് ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും, RCMP പറഞ്ഞു. ക്രിസ്മസ് രാത്രിയിൽ, വിന്നിപെഗിലെ ഹനോവറിൽ ഒരു സ്വകാര്യ കുളത്തിൻ്റെ ഐസിൽ വീണ് സ്കിഡ്-സ്റ്റിയർ ലോഡർ പ്രവർത്തിപ്പിക്കുന്ന 58 വയസ്സുകാരൻ മരിച്ചിരുന്നു