ഹ്രസ്വകാല വാടകയ്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം നടപ്പാക്കാനൊരുങ്ങി കാൻമോർ

By: 600110 On: Dec 30, 2024, 2:43 PM

 

ടൂറിസ്റ്റ് ഹോമുകൾക്ക് പുതിയ നികുതികൾ അവതരിപ്പിക്കാനൊരുങ്ങി കാൻമോർ നഗരസഭ. ഹ്രസ്വകാല വാടകയ്‌ക്ക് നൽകുന്ന വസ്‌തുക്കൾക്കായി പുതിയ നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട്  ടൂറിസ്റ്റ് ഹോമുകൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള പദ്ധതികളുമായാണ് കാൻമോർ ടൗൺ മുന്നോട്ട് പോകുന്നത്. 

പുതിയ നിയമങ്ങൾ പ്രകാരം, ഹ്രസ്വകാല വാടക വാഗ്ദാനം ചെയ്യുന്ന നിലവിലെ ഉടമകൾ ബിസിനസ് ലൈസൻസ് നേടേണ്ടി വരും. കൂടാതെ ലൈസൻസിനുള്ള ഫീസ് വർദ്ധിപ്പിക്കാനും ബൈലോ ലംഘിക്കുന്നവർക്ക് പിഴ ഏർപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്. നഗരത്തിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ലിവബിലിറ്റി ടാസ്‌ക്‌ഫോഴ്‌സിൻ്റെ ശുപാർശകളിൽ അനുസരിച്ചാണ് പുതിയ തീരുമാനങ്ങൾ. 
ഇത് വഴി  നഗരത്തിന് പ്രതിവർഷം $97,500 വരുമാനം ഉണ്ടാക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.  ബിസിനസ് ലൈസൻസ് ഫീസും 15 ശതമാനം വർധിപ്പിക്കും . 2015 ന് ശേഷം ഇതാദ്യമായാണ് ഇത് വർധിപ്പിക്കുന്നത്. 
ലൈസൻസില്ലാതെ ഹ്രസ്വകാല വാടകയ്ക്ക് ഒരു ടൂറിസ്റ്റ് ഹോം പ്രവർത്തിപ്പിച്ചാൽ  ആദ്യത്തെ ലംഘനത്തിന് $2,500 ഡോളറും, രണ്ടാമത്തെ ലംഘനത്തിന് $5,000 ഡോളറും  മൂന്നാമത്തേതോ തുടർന്നുള്ള കുറ്റങ്ങൾക്ക് പരമാവധി $10,000 വരെയും പിഴ ഈടാക്കാം.