വിന്റര്‍ സീസണില്‍ മികച്ച ശമ്പളമുള്ള ഡസന്‍ കണക്കിന് ജോലികള്‍ വാഗ്ദാനം ചെയ്ത് ട്രാന്‍സ്‌ലിങ്ക്

By: 600002 On: Dec 28, 2024, 8:20 AM

 


മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് ട്രാന്‍സ്‌ലിങ്ക്. മെട്രോ വാന്‍കുവറില്‍ മികച്ച വേതനത്തോടുകൂടി ഡസന്‍ കണക്കിന് ജോലികളാണ് ട്രാന്‍സ്‌ലിങ്ക് വാഗ്ദാനം ചെയ്യുന്നത്. കോസ്റ്റ് മൗണ്ടെയ്ന്‍ ബസ് കമ്പനി(CMBC)യുടെ  കണ്‍വെന്‍ഷണല്‍ ബസ്, കമ്മ്യൂണിറ്റി ഷട്ടില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് നിയമനം. ജോലിക്കായി ഓപ്പണ്‍ കോള്‍ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ 2025 ജനുവരി 10 ന് മുമ്പായി അപേക്ഷിക്കണം. ഡ്രൈവര്‍ തസ്തിക കൂടാതെ, ഐടി, എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നിക്കല്‍, ട്രേഡ് എന്നീ മേഖലകളിലേക്കും നിയമനം നടത്തുന്നുണ്ട്. 

കണ്‍വെന്‍ഷണല്‍ ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാരുടെ വേതനം മണിക്കൂറില്‍ 28.26 ഡോളര്‍ മുതല്‍ ലഭിക്കും. ആഴ്ചയില്‍ 37.5 മണിക്കൂര്‍ വര്‍ക്ക് ഷെഡ്യൂളിനൊപ്പം 40.37 ഡോളര്‍ വരെ വേതനം ഉയര്‍ന്നേക്കാം. മെഡിക്കല്‍, ഡെന്റല്‍ കവറേജ്, പെയ്ഡ് വെക്കേഷന്‍, ഫ്രീ ട്രാന്‍സിറ്റ് പാസ്, പെയ്ഡ് ട്രെയ്‌നിംഗ് എന്നിവ ബെനിഫിറ്റില്‍ ഉള്‍പ്പെടുന്നു. കമ്മ്യൂണിറ്റി ഷട്ടില്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ മത്സരാധിഷ്ഠിതമായ വേതനമാണെങ്കിലും കണ്‍വെന്‍ഷണല്‍ ട്രാന്‍സിറ്റ് ഓപ്പറേറ്ററേക്കാള്‍ അല്‍പ്പന കുറവാണ്. മണിക്കൂറില്‍ 24.28 ഡോളര്‍ മുതലാണ് വേതനം. മണിക്കൂറില്‍ 33.87 ഡോളര്‍ വരെ സമ്പാദിക്കാം. 

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ജനുവരി 25 ന് റിക്രൂട്ട് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഇന്‍വൈറ്റ് ചെയ്യും. ഇതില്‍ തെരഞ്ഞെടുക്കുന്ന അപേക്ഷകര്‍ ഫെബ്രുവരി 8 ന് നടക്കുന്ന നിയമന പരിപാടിയില്‍ പങ്കെടുത്ത് ജോലി ഉറപ്പിക്കാം.