ബ്രിട്ടീഷ് കൊളംബിയയില്‍ പുതിയ നികുതി നിയമം പുതിയ വര്‍ഷത്തില്‍ നിലവില്‍ വരും. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി(ഷോര്‍ട്ട്-ടേം ഹോള്‍ഡിംഗ്)പ്രോഫിറ്റ് ടാക്‌സ് ആക്ട് അഥവാ ഹോം ഫ്‌ളിപ്പിംഗ് ടാക്‌സ് ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വരിക. പുതിയ നിയമ പ്രകാരം, 2023 മെയ് മാസം മുതല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കിയേക്കും. ഫ്‌ളിപ്പിംഗ് ടാക്‌സ് എന്ന ആശയം 2022 ലാണ് പ്രവിശ്യാ സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിച്ചത്.
നിര്‍ദ്ദിഷ്ട നിയമ പ്രകാരം, വാങ്ങുന്ന ആദ്യ വര്‍ഷത്തിനുള്ളില്‍ വില്‍ക്കുന്ന വീടുകള്‍ക്ക് ലാഭത്തിന്റെ 20 ശതമാനം നല്‍കേണ്ടി വരുമെന്നും രണ്ടാം വര്‍ഷത്തില്‍ പൂജ്യം ശതമാനമായി കുറയുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 2020 നും 2022 നും ഇടയില്‍ ഏകദേശം ഏഴ് ശതമാനം വീടുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും വിറ്റതായി ബീസി സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം, ചിലര്‍ ഫ്‌ളിപ്പിംഗ് ടാക്‌സിനെ വിമര്‍ശിക്കുകയും യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ച ഫലം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതികരിച്ചു. വിവാഹമോചനം, അസുഖം, മരണം, ജോലി സ്ഥലത്തേക്കുള്ള മാറ്റം എന്നിവ ഉള്‍പ്പെടെയുള്ള ജീവിതത്തിലെ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ചില നികുതി ഇളവുകള്‍ ബാധകമാണ്.