2024 ല്‍ ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ അമേരിക്ക നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 19 ന് അമേരിക്ക ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ്(ഐസിഇ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ, ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ് കണക്കുകള്‍. 2021 നെ അപേക്ഷിച്ച് 2024 ല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 400 ശതമാനം വര്‍ധന.
2021 ല്‍ 292 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയതെങ്കില്‍ 2024 ല്‍ ഇത് 1529 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 2021 ല്‍ 59,011 പേരെ അമേരിക്ക നാടുകടത്തിയപ്പോള്‍ 2024 ല്‍ ഇത് 2,71,484 ആയി. യുഎസ് കുടിയേറ്റ നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍, ഇന്ത്യയും യുഎസും അതമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ എന്നിവയാണ് നാടുകടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.