കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു കൊള്ളുന്നു

By: 600091 On: Dec 27, 2024, 3:15 AM

 
 
 
 
ഡാലസ് :  അമേരിക്കയിലെയും കാനഡയിലെയും  മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്  ചെറുകഥകൾ ക്ഷണിക്കുന്നു.
 
 
വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തിപത്രവും 2025 മാർച്ച്‌- ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. 
 
പൊതുനിബന്ധനകൾ
1.  അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക്  ഇതിൽ പങ്കെടുക്കാവുന്നതാണ്
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി 
പ്രസിദ്ധീകരിക്കാത്തതായിരിക്കണം  . 
2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ  നടത്തുന്ന തരത്തിലോ ആകരുത്. 
3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌. 
4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. 
5.മുൻ വർഷങ്ങളിൽ   ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ  കെ എൽ എസ്സ് കമ്മറ്റി മെംബർമാരും പങ്കെടുക്കുവാൻ അർഹരല്ല
6. സജീവസാഹിത്യപ്രതിഭകളായ അഞ്ച്‌ അംഗങ്ങളടങ്ങുന്നതാണു് ജഡ്‌ജിങ് കമ്മിറ്റി.  അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
 
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ്‌ / ഫോട്ടോ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു ചെറുകഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഡിസംബർ 31 , 2024. 11:59 പി എം
 
കൃതികൾ അയക്കേണ്ട വിലാസം: Email : klsdallas90@gmail.com