യുഎഇയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് സാമ്പത്തിക മന്ത്രാലയം

By: 600002 On: Dec 26, 2024, 11:39 AM

 

 

യുഎഇയില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന വിഭവങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രണ്ട് വില വര്‍ധനയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ കാലയളവ് ആറ് മാസമായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. വില വര്‍ധനയില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനും വിപണിയില്‍ ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കാനുമാണ് ഈ നടപടി. പുതിയ നയം 2025 ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും. 

പുതിയ ഉത്തരവുകള്‍ പ്രകാരം, പ്രാദേശിക അധികാരികള്‍, അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, ഉപഭോക്കാത്തക്കള്‍ക്കൊപ്പം സാമ്പത്തിക മന്ത്രാലയവും ചേര്‍ന്നാണ് പുതിയ നയം നടപ്പാക്കേണ്ടത്.