വിക്കീപീഡിയക്കുള്ള ഒരു ബില്യൺ ഡോളർ ഓഫർ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇലോൺ മസ്ക്

By: 600110 On: Dec 26, 2024, 9:51 AM

വിക്കീപീഡിയക്കുള്ള ഒരു ബില്യൺ ഡോളർ ഓഫർ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇലോൺ മസ്ക്. വിക്കീപീഡിയ വിൽപ്പനയ്ക്ക് ഇല്ല എന്ന ഒരു പോസ്റ്റിന് മറുപടിയായാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം. 

മസ്കിൻ്റെ എല്ലാ പോസ്റ്റുകൾക്കും പ്രതികരണവുമായി എത്തുന്ന   ഡോഗ് ഡിസൈനർ എന്ന അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത ട്വീറ്റിനായിരുന്നു ഇലോൺ മസ്ക് വിക്കീപീഡിയയ്ക്കുള്ള ഓഫർ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് മറുപടി നൽകിയത്. നേരത്തെ  വിക്കിപിഡിയ എന്ന പേരിലെ ആദ്യത്തെ അക്ഷരങ്ങൾ മാറ്റി പകരം ‘Dickipedia’എന്നാക്കിയാൽ ഒരു ബില്യൺ ഡോളർ നൽകാമെന്നായിരുന്നു മസ്കിന്റെ വാഗ്ദാനം. മസ്ക് സ്വന്തമാക്കിയ ഇപ്പോൾ X എന്ന് പേര് മാറ്റിയ ട്വിറ്ററിലൂടെയായിരുന്നു ഈ ഓഫർ. മസ്കിൻ്റെ ട്വീറ്റിന് രസകരമായ മറുപടികളും വന്നിരുന്നു. പേര് മാറ്റി മസ്കിൽ നിന്നും പണവും വാങ്ങി പഴയ പേര് പുനഃസ്ഥാപിച്ചാൽ മതിയല്ലോ എന്നാണ് ഒരാളുടെ ചോദ്യം. അതിന് മസ്ക് മറുപടിയും നൽകിയിട്ടുണ്ട്. താനൊരു മണ്ടനല്ല, കുറഞ്ഞത് ഒരു വർഷമെങ്കിലും പേര് മാറ്റി തന്നെ വെക്കണമെന്നായിരുന്നു മസ്കിന്റെ മറുപടി.