ആമസോണിൽ നിന്ന് കാനഡയെ വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിൽ പങ്കിട്ട് ഡൊണാൾഡ് ട്രംപിൻ്റെ മകൻ എറിക് ട്രംപ്. കാനഡ , ഗ്രീൻ ലാൻഡ് , പനാമ കനാൽ എന്നിവ വാങ്ങുന്ന രീതിയിലുള്ള ചിത്രമാണ് , ഞങ്ങൾ തിരിച്ചെത്തി എന്ന അടിക്കുറുപ്പോടെ പങ്കിട്ടത്.
കാനഡ അമേരിക്കയുടെ 51ആമത് സംസ്ഥാനമാകണമെന്ന് പല കനേഡിയൻ പൌരന്മാരും ആഗ്രഹിക്കുന്നുവെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എറിക് ട്രംപിൻ്റെ എക്സ് പോസ്റ്റ് . ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ "ഗവർണർ" എന്ന് ആവർത്തിച്ച് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കാനഡയ്‌ക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുന്നത് ഉൾപ്പെടെയുള്ള ഭീഷണികളും ട്രംപിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. വരാനിരിക്കുന്ന ട്രംപ് സർക്കാരിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗത്തെക്കുറിച്ച് ഫെഡറൽ, പ്രൊവിൻഷ്യൽ തലങ്ങളിൽ ഇതിനോടകം ചർച്ചകൾ നടക്കുന്നുണ്ട്