ഹവായിയിൽ വിമാനത്തിൻ്റെ ചക്രത്തിൻ്റെ ഉള്ളറയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 24-ന് മൗവിൽ യിഎത്തിയ യുണൈറ്റഡ് എയർലൈൻസിൻ്റെ വിമാനത്തിൻ്റെ ചക്രത്തിൻ്റെ അറയിൽ ആണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിൽ നിന്ന് പുറപ്പെട്ട വിമാനം കഹുലുയി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു സംഭവം.
ഫ്‌ളൈറ്റ് 202 ലെ പ്രധാന ലാൻഡിംഗ് ഗിയറുകളിലൊന്നിൻ്റെ ചക്രത്തിൻ്റെ അറയിലായിരുന്നു മൃതദേഹം. ബോയിംഗ് 787-10 ൻ്റെ വീൽ വെല്ലിലേക്ക് വിമാനത്തിന് പുറത്ത് നിന്ന് മാത്രമേ ആക്‌സസ് ചെയ്യാനാകൂവെന്നും മരിച്ചയാൾ എങ്ങനെയാണ് അവിടേക്ക് എത്തിയത് എന്ന് വ്യക്തമല്ലെന്നും എയർലൈൻ അധികൃതർ പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മൗയി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മൗയി പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.