കാനഡയില്‍ മൂന്നിലൊന്ന് കനേഡിയന്‍ പൗരന്മാരും ഭക്ഷണം വാങ്ങുന്നതിനും വാടക നല്‍കുന്നതിനും മറ്റ് പ്രതിമാസ ചെലവുകള്‍ വഹിക്കുന്നതിനും പാടുപെടുകയാണെന്ന് ഇന്‍-ഹൗസ് ഫെഡറല്‍ റിസര്‍ച്ച് ബ്ലാക്ക്‌ലോക്ക് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ജീവിതച്ചെലവുകള്‍ നിര്‍വഹിക്കാന്‍ ഭൂരിഭാഗം പേരും മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങുകയോ ക്രെഡിറ്റ് കാര്‍ഡിലെ പണം ഉപയോഗിക്കുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഇപ്പോള്‍ 10 പേരില്‍ നാല് പേര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് സാധാരണയായി 19 ശതമാനം പലിശ ഈടാക്കുന്നുണ്ട്. ഉയര്‍ന്ന സാമ്പത്തിക സമ്മര്‍ദ്ദം പാന്‍ഡെമിക് കാലഘട്ടത്തിലെ പണപ്പെരുപ്പം മുതലുള്ളതാണെന്ന് ഏജന്‍സി വ്യക്തമാക്കി. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ തങ്ങളുടെ പ്രതിമാസ ചെലവുകള്‍ വഹിക്കാന്‍ പര്യാപ്തരല്ലെന്ന് പ്രതികരിച്ചു. മറ്റൊരു 15 ശതമാനം പേര്‍ ഉയര്‍ന്ന ബില്ലുകള്‍ അടച്ചുതീര്‍ക്കാന്‍ പാടുപെടുകയാണെന്ന് പറഞ്ഞു.
കഴിഞ്ഞ 12 മാസമായി ഭക്ഷണം വാങ്ങുന്നതിനും മറ്റ് പ്രതിമാസ ചെലവുകള്‍ വഹിക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡ്, ഓവര്‍ ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കേണ്ടി വന്നതായും കടം വാങ്ങേണ്ടി വന്നതായും 33 ശതമാനം പേര്‍ പ്രതികരിച്ചു. 44 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ നിരക്ക് 43 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.