കുടിയേറ്റം നിയന്ത്രിക്കണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ

By: 600110 On: Dec 23, 2024, 3:28 PM

 

രാജ്യത്ത് കുടിയേറ്റം നിയന്ത്രിക്കണമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കാനഡയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കടന്നുവരവ് വർദ്ധിച്ചതോടെ , ഇമിഗ്രേഷൻ നേട്ടങ്ങളെക്കുറിച്ചുള്ള കാനഡക്കാരുടെ ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണകൾക്ക് മാറ്റം വരുത്തിയതായി  മന്ത്രി മാർക്ക് മില്ലർ പറഞ്ഞു . രാജ്യത്തെ സാധാരണ നിലയിലേക്ക്  തിരികെ കൊണ്ടുവരാൻ ഇമിഗ്രേഷൻ സംവിധാനത്തിൽ ചില അച്ചടക്കം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

2024-ൽ, സ്റ്റുഡൻ്റ് വിസകളുടെ എണ്ണം മില്ലർ  പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്ത്  പ്രവേശിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണവും കുറച്ചുവരികയാണ്. വർക്ക് വിസ വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കിയതും , മിക്ക സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പ് അപേക്ഷകളും താൽക്കാലികമായി നിർത്തിയതും ഇമിഗ്രേഷനിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിൻ്റെ ഭാഗമായാണ്. ഇമിഗ്രേഷൻ റെക്കോഡ് നിലയിലേക്ക് ഉയർന്നത് 2023-ൽ ജനസംഖ്യാ വളർച്ച മൂന്ന് ശതമാനത്തിലധികം വർദ്ധിപ്പിച്ചു. ഇത് മുൻ ദശകത്തെ ശരാശരിയേക്കാൾ ഇരട്ടിയാണ്. കാനഡയിലെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിൻ്റെ  പ്രോസസ്സിംഗിനായി ഏകദേശം 250,000 അഭയാർത്ഥി ക്ലെയിമുകളാണ് കാത്തിരിക്കുന്നത്.  2024-ൽ ഏറ്റവും കൂടുതൽ ക്ലെയിമുകൾ വന്നത് ഇന്ത്യയിൽ നിന്നാണ്. തൊട്ടുപിന്നി്ലുള്ളത് മെക്സിക്കോയാണ്.