സിറിയയ്ക്ക് മേലുള്ള ഉപരോധം നീക്കുന്നത് കനേഡിയൻ സർക്കാരിൻ്റെ പരിഗണനയിലെന്ന് റിപ്പോർട്ട്

By: 600110 On: Dec 23, 2024, 3:19 PM

 

സിറിയയ്‌ക്കെതിരായ ഉപരോധം നീക്കുന്നതും  എച്ച്‌ടിഎസിനെ ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും  കാനഡ സർക്കാരിൻ്റെ പരിഗണനയിൽ. കാനഡ സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ട് ഒരു ദശാബ്ദത്തിലേറെ ആയി. എന്നാൽ അസദ് ഭരണകൂടത്തെ വിമത സേന ഈ മാസം അട്ടിമറിച്ചതിന് ശേഷം, എച്ച്ടിഎസിനെ ഭീകര പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും  കാനഡയുടെ  പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട് . 

സിറിയയിൽ അരനൂറ്റാണ്ട് നീണ്ട സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് വിമത സൈന്യം  രണ്ടാഴ്ച മുമ്പാണ് തലസ്ഥാനമായ ഡമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. ഈ സാഹചര്യങ്ങൾ എല്ലാം കാനഡ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് സിറിയയിലെ പുതിയ ഭരണകൂടം നടത്തിയ പ്രസ്താവനകളും കനേഡിയൻ സർക്കാർ പരിശോധിച്ച് വരികയാണെന്ന് റിപ്പോർട്ടുകളുണ്ണ്ട്. ജനാധിപത്യം  സ്ഥാപിക്കുന്നതിനും എല്ലാ സിറിയക്കാരുടെയും അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക രാഷ്ട്രം സൃഷ്ടിക്കുന്നതിനും സിറിയയിലെ പുതിയ നേതൃത്വം സ്വീകരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കാനഡയുടെ തീരുമാനം ഉണ്ടാവുക.