കാൽഗറിയിൽ 2025ടെ എൻമാക്സ് ബില്ലുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ അധികൃതർ. ലോക്കൽ ആക്‌സസ് ഫീ എന്നറിയപ്പെടുന്ന ഇലക്‌ട്രിസിറ്റി ഫ്രാഞ്ചൈസി ഫീസ് ജനുവരി ഒന്ന് മുതൽ ഒരു കിലോവാട്ടിന് .015507 ആയി നിജപ്പെടുത്തും. ഈ മാറ്റം ശരാശരി ഉപഭോക്താവിൻ്റെ ഫ്രാഞ്ചൈസി ഫീസ് 30% കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
കാൽഗറിയിലെ എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ഊർജ്ജ റീട്ടെയിലറെ പരിഗണിക്കാതെ തന്നെ നിശ്ചിത നിരക്ക് ബാധകമാകും. കാൽഗറി നിവാസികൾക്ക് കൂടുതൽ താങ്ങാനാവുന്ന വൈദ്യുതി ബില്ലുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഫീസ് ഘടന. എന്നാൽ വൈദ്യുതി ഫീസിന് മാത്രമേ ഈ മാറ്റം ബാധകമായിരിക്കുകയുള്ളൂ എന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി വാതക ഫ്രാഞ്ചൈസി ഫീസിനെ ബാധിക്കില്ല. നഗരത്തിലെ ഊർജ ചെലവുകൾ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്രമീകരണം.