ഡോക്ടർമാർക്ക് മികച്ച ശമ്പളമടക്കം ഉറപ്പാക്കി ആൽബെർട്ട സർക്കാരിൻ്റെ പുതിയ പ്രൈമറി കെയർ ഫിസിഷ്യൻ കോമ്പൻസേഷൻ മോഡൽ

By: 600110 On: Dec 21, 2024, 12:01 PM

 

പുതിയ പ്രൈമറി കെയർ ഫിസിഷ്യൻ കോമ്പൻസേഷൻ മോഡൽ പുറത്തിറക്കി ആൽബെർട്ട സർക്കാർ. പുതിയ ശമ്പള മോഡൽ അമിത ജോലിഭാരമുള്ള ഡോക്ടർമാരെ സഹായിക്കുന്നതിനൊപ്പം പുതിയ ഡോക്ടർമാരെ ആകർഷിക്കുകയും  ചെയ്യുമെന്നാണ് പ്രതീക്ഷ. 

പുതിയ ശമ്പള പരിഷ്കരണം നടപ്പിലാകുന്നതോടെ ആൽബെർട്ടയിലെ കുടുംബ ഡോക്ടർമാർ  രാജ്യത്തെ ഏറ്റവും ഉയർന്ന  ശമ്പളമുള്ളവരും രോഗികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമാകും എന്നാണ് ആൽബെർട്ട സർക്കാരിൻ്റെ പക്ഷം. പരിചരിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിപ്പിക്കാനും ഡോക്ടർമാരെ മുഴുവൻ സമയ പ്രാക്ടീസിന് പ്രോത്സാഹിപ്പിക്കാനും കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ മോഡൽ. പുതിയ മെഡിക്കൽ സ്കൂൾ ബിരുദധാരികൾക്ക് ഫാമിലി പ്രാക്ടീസ് കൂടുതൽ ആകർഷകമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. മറ്റ് പ്രവിശ്യകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ഫാമിലി ഫിസിഷ്യൻമാരെ ആകർഷിക്കുന്നതിനും പുതിയ മോഡലിലൂടെ കഴിയുമെന്നാണ്   പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. പുതിയ മോഡൽ വരും വർഷങ്ങളിൽ ആരോഗ്യ പരിരക്ഷാ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഫാമിലി ക്ലിനിക്കുകൾക്ക് സാമ്പത്തിക ലാഭം ഉറപ്പാക്കുകമെന്നും ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഷെല്ലി ഡഗ്ഗൻ പറഞ്ഞു