ഹ്രസ്വകാല വാടകയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി കാൽഗറി കൌൺസിൽ

By: 600110 On: Dec 21, 2024, 11:25 AM

 

നഗരത്തിലെ ഹ്രസ്വകാല വാടകകൾ (എസ്ടിആർ) നിയന്ത്രിക്കുന്നതിനായി കാൽഗറി സിറ്റി കൗൺസിൽ ചില പുതിയ നിയമങ്ങൾ അംഗീകരിച്ചു. അടുത്ത വസന്തകാലത്തിൽ ഇത്  പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഉയർന്ന ലൈസൻസിംഗ് ഫീസ്, മൊറട്ടോറിയം എന്നിവയിലാണ്  പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ. 

STR-കൾക്കുള്ള ലൈസൻസിംഗ് ഫീസ് ഒരു പ്രൈമറി റെസിഡൻസിന്  $172 ഉം നോൺ-പ്രൈമറി റെസിഡൻസിക്ക് $510 ഉം ആയിരിക്കും. രണ്ടാമത്തേത് പുതുക്കുന്നതിന് $260 ചിലവാകും. ലോങ് ടേം റെൻ്റൽ വേക്കൻസി 2.5 ശതമാനത്തിൽ താഴെയാണെങ്കിൽ ലൈസൻസുകൾ അംഗീകരിക്കുന്നത് മരവിപ്പിക്കുന്നതാണ് മറ്റൊരു മാറ്റം.കാൽഗറിയിൽ പ്രവർത്തിക്കുന്നതിന് Airbnb, VRBO എന്നിവയ്ക്ക് ഫീസ് ഈടാക്കുകയും ചെയ്യും. ഒന്നിലധികം വീടുള്ളവർ അത് തുടരെ ഹ്രസ്വകാല വാടകയ്ക്ക് മാത്രം നല്കുന്നത് ഒഴിവാക്കാനാണ്പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.