ആപ്പിൾ ഇൻ്റലിജൻസ് സ്യൂട്ട് കാനഡയിലും

By: 600110 On: Dec 20, 2024, 9:47 AM

 

AI ടൂളുകളുമായി ആപ്പിൾ ഇൻ്റലിജൻസ് സ്യൂട്ട് കാനഡയിലും എത്തി. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഏറ്റവും പുതിയ എഐ ടൂളുകൾ ഉൾക്കൊള്ളുന്നതാണ് ഇൻ്റലിജൻ്റ്സ് സ്യൂട്ട്.  നോട്ടിഫിക്കേഷനിലുള്‍പ്പെടെ ഉപയോക്താവിൻ്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്നു എന്നതാണ് ആപ്പിള്‍ ഇന്‍റലിജന്‍സിൻ്റെ ഹൈലൈറ്റ്. 


ഇമെയില്‍ സന്ദേശങ്ങള്‍ ചുരുക്കാനും ഏത് ആവശ്യത്തിനും അനുയോജ്യമായി മാറ്റി എഴുതാനും ഇതുവഴി സാധിക്കും. ഫോട്ടോഗ്യാലറിയിൽ വൻ മാറ്റങ്ങളാണ് ആപ്പിൾ ഇൻ്റലിജൻസിലൂടെ കൊണ്ടുവരുന്നത്. കൂടാതെ സ്ഥിരം എ.ഐ ഫീച്ചറുകളും ആപ്പിളിൽ ലഭ്യമാകും. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന  ചിത്രങ്ങളെ അടിസ്ഥാനമാക്കി വീഡിയോകൾക്കൊപ്പം ഇഷ്‌ടാനുസൃത ഇമോജികളും ചിത്രങ്ങളും സൃഷ്‌ടിക്കാനും സാധിക്കും. വോയ്‌സ് അസിസ്റ്റൻ്റ് സിരി ഉപയോഗിക്കുമ്പോൾ, സംസാരിക്കുന്നതിന് പുറമെ ടൈപ്പ് ചെയ്‌തും നിർദ്ദേശങ്ങൾ നല്കാം. ചോദ്യങ്ങളോ നിർദ്ദേശങ്ങളോ നല്കുമ്പോൾ വാക്കുകൾ ഇടറിയാൽപ്പോലും എന്താണ് പറയുന്നതെന്ന് നന്നായി തിരിച്ചറിയാൻ പുതിയ സംവിധാനത്തിനാകും. iPhone 15 Pro, Pro Max  ഉപയോക്താക്കൾക്കും iPhone 16 തലമുറയിലെ മുഴുവൻ ഫോണുകൾക്കും Apple ഇൻ്റലിജൻസ് ലഭ്യമാണ്. A17 Pro അല്ലെങ്കിൽ M1 പ്രോസസറുകളുള്ള ഐപാഡുകളുള്ള ഉപയോക്താക്കൾക്കും പുതിയതും M1 പ്രോസസറുകളുള്ള Mac-ഉം ഉള്ള ഉപയോക്താക്കൾക്കും സേവനം ഉപയോഗിക്കാനാകും.