കാനഡയിൽ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊന്നിലേക്ക് കുടിയേറുന്നവരിൽ കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് ആർബർട്ടയെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആൽബർട്ടയിലേക്ക് കുടിയേറുന്നവരിൽ കൂടുതലും.
ഒൻ്റാരിയോയിൽ നിന്ന് 7719 പേരും ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് 7693 പേരുമാണ് കഴിഞ്ഞ പാദത്തിൽ ആൽബർട്ടയിലേക്ക് കുടിയേറിയത്. ഈ വർഷത്തെയാകെ കണക്കെടുക്കുമ്പോൾ 26381 പേരാണ് ഒൻ്റാരിയോയിൽ നിന്ന് ആൽബർട്ടയിലേക്ക് എത്തിയത്. ബ്രിട്ടീഷ് കെളംബയിയിൽ നിന്ന് ഈ വർഷം ഇത് വരെ 26838 പേരും ആൽബർട്ടയിലേക്ക് എത്തി. അന്തർപ്രവിശ്യാ കുടിയേറ്റത്തിലും കഴിഞ്ഞ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ആൽബർട്ടയാണ്. 55107 പേരാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ആൽബർട്ടയിലേക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് 41,465,298 ആണ് കാനഡയിലെ ജനസംഖ്യ. ജൂലൈ ഒന്നിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 176,699 പേരുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്