കാനഡയുടെ ത്രൈമാസ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍: റിപ്പോര്‍ട്ട് 

By: 600002 On: Dec 19, 2024, 9:56 AM

 


കാനഡയുടെ ജനസംഖ്യാ വളര്‍ച്ച 2022 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ജൂലൈ 1 നും ഒക്ടോബര്‍ 1 നും ഇടയില്‍ രാജ്യത്തെ ജനസംഖ്യ 176,699 ആയി വര്‍ധിച്ചു. ഇത് 2022 ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ ജനസംഖ്യ ഏകദേശം 41.5 മില്യണ്‍ ആയതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കുടിയേറ്റമാണ് ജനസംഖ്യാ വര്‍ധനവിന് പ്രധാന കാരണം. 

2015 ന് ശേഷമുള്ള മൂന്നാം പാദത്തിലെ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞ അറ്റ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്നാം പാദത്തില്‍ ഏകദേശം 80,000 ആളുകള്‍ ഒരു പ്രവിശ്യയില്‍ നിന്ന് മറ്റ് പ്രവിശ്യകളിലേക്ക് മാറിത്താമസിച്ചു. ഇത് ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനില്‍ കുറവുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.