ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള സ്ഥലം: പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാനഡ 

By: 600002 On: Dec 18, 2024, 12:27 PM

 

 

ലോകത്തിലെ തീവ്ര കാലാവസ്ഥ ട്രാക്ക് ചെയ്യുന്ന WX-Now  ന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 ഡിസംബര്‍ 17 ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും തണുപ്പുള്ള 10 സ്ഥലങ്ങളില്‍ കാനഡ ഒന്നാം സ്ഥാനത്ത്. -44 ഡിഗ്രി സെല്‍ഷ്യസുള്ള നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ ഡെഡ്‌മെന്‍ വാലിയാണ് ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം. നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസിലെ നോര്‍മന്‍ വെല്‍സ്, ലിന്‍ഡ്ബര്‍ഗ് ലാന്‍ഡിംഗ്, യോഹിന്‍ എന്നിവയാണ് രണ്ട്. മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടിയത്. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നിവയും ആദ്യ പത്തില്‍ ഇടംപിടിച്ചു. ഫോര്‍ട്ട് നെല്‍സണ്‍(36 ഡിഗ്രി സെല്‍ഷ്യസ്), ഹൈ ലെവല്‍(35 ഡിഗ്രി സെല്‍ഷ്യസ്) എന്നീ സ്ഥലങ്ങളും ചൊവ്വാഴ്ച രാവിലെ ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ സ്ഥലങ്ങളായിരുന്നു. ആല്‍ബെര്‍ട്ട, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ്, യുക്കോണ്‍ എന്നിവിടങ്ങളില്‍ നിലവില്‍ അതിതീവ്ര ശൈത്യമുന്നറിയിപ്പുകള്‍ നിലവിലുണ്ട്. 

ലോകത്തിലെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളുടെ മുഴുവന്‍ പട്ടിക ഈ ലിങ്കില്‍ സന്ദര്‍ശിക്കാം.