ബഹിരാകാശ നിലയത്തിൽ സാന്താ തൊപ്പി ധരിച്ച് സുനിത; അവധിക്കാല വൈബിൽ സംഘം

By: 600007 On: Dec 18, 2024, 4:27 AM

 

എട്ടു ദിവസം എന്ന കണക്കിന് ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോയ സുനിതയും കൂട്ടരും മാസങ്ങളായി അവിടെത്തന്നെ കഴിയുകയാണ്. ഇലക്ഷന് പോലും അവിടെ നിന്നാണ് വോട്ട് ചെയ്തത്. ഇപ്പോൾ സുനിതാ വില്യംസും അവരുടെ സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെക്കേഷൻ മോഡിലാണ്. സാന്താ തൊപ്പി ധരിച്ച സുനിതയുടേയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിന്റേയും ചിത്രം നാസ തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 


ബഹിരാകാശ നിലയത്തില്‍ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് നാസ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. നാസയുടെ സ്പേസ് എക്സ് ഡ്രാഗണ്‍ കാപസ്യൂള്‍ നേരത്തെ യാത്രികാര്‍ക്കായുള്ള ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നു. ഭൂമിയില്‍ നിന്നും അയച്ച സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമടക്കമുണ്ടാക്കി ക്രിസ്മസ് അവധിയാഘോഷത്തിന്റെ മാറ്റ്കൂട്ടാന്‍ സംഘം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.