പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കാനഡ
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ജനുവരി 20ന് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പായി നികുതി നയങ്ങയളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ട്രൂഡോയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ക്രിസ്റ്റിയ രാജി വെച്ചതെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച ട്രൂഡോയ്ക്ക് അയച്ച കത്ത് വഴിയാണ് അവർ രാജി പ്രഖ്യാപിച്ചത്. കത്തിൽ കാനഡയുടെ ഏറ്റവും മികച്ച പാത തെരഞ്ഞെടുക്കുന്നതിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ക്രിസ്റ്റിയ എഴുതിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. കൂടാതെ ട്രംപിൻ്റെ കടുത്ത സാമ്പത്തിക ദേശീയത രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ താൻ സർക്കാരിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്‌ടാവിൻ്റെ ചുമതലയിൽ തുടരുന്നതിൽ ട്രൂഡോയ്ക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും ക്രിസ്റ്റിയയുടെ കത്തിൽ പറയുന്നു