കാനഡ പോസ്റ്റ് സമരം അവസാനിച്ചു; ചൊവ്വാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ജീവനക്കാരോട് ഉത്തരവിട്ട് ലേബര്‍ ബോര്‍ഡ് 

By: 600002 On: Dec 16, 2024, 9:18 AM

 

 

കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡ് ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ ഉത്തരവിട്ടതോടെ കാനഡ പോസ്റ്റ് സമരത്തിന് വിരാമം. കാനഡ പോസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷാവസാനത്തിന് മുമ്പ് കരാര്‍ സാധ്യമായില്ലെങ്കില്‍ പിക്കറ്റിംഗ് നടത്തുന്ന 55,000 ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനായി ഉത്തരവിറക്കാന്‍ തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. 

വാരാന്ത്യത്തില്‍ രണ്ട് ദിവസത്തെ ഹിയറിംഗിന് ശേഷം, ക്രൗണ്‍ കോര്‍പ്പറേഷനും കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സും തമ്മിലുള്ള ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലാണെന്ന് ബോര്‍ഡ് അറിയിച്ചതായി കാനഡ പോസ്റ്റ് പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ബാര്‍ഗെയ്‌നിംഗ് പ്രോസസിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി യൂണിയന്‍ കരാറുകള്‍ ലേബര്‍ ബോര്‍ഡ് മെയ് വരെ നീട്ടി. ഇതിനിടയില്‍, കൂട്ടായ കരാറുകള്‍ കാലഹരണപ്പെട്ടതിന് ശേഷമുള്ള ദിവസത്തേക്കുള്ള മുന്‍കരുതലായി അഞ്ച് ശതമാനം വേതന വര്‍ധന നടപ്പിലാക്കാന്‍ യൂണിയനുമായി സമ്മതിച്ചതായി കാനഡ പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.