ഉദ്ഘാടനദിവസം തന്നെ നീണ്ട നിരകള്‍; തിക്കും തിരക്കുമേറിയ കാനഡയിലെ നാല് റെസ്‌റ്റോറന്റുകള്‍ 

By: 600002 On: Dec 16, 2024, 7:41 AM

 


ഭക്ഷണപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട വര്‍ഷമായിരുന്നു 2024. കാനഡയിലുടനീളം റെസ്റ്റോറന്റുകളും മറ്റ് നിരവധി ഭക്ഷണ ശൃംഖലകളും ഈ വര്‍ഷം തുറന്നു. പല റെസ്റ്റോറന്റുകളും തുറന്ന് പ്രാരംഭ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക പുതിയ റെസ്റ്റോറന്റുകളുടെയും മുന്നില്‍ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ചിലയിടങ്ങളില്‍ 12 മണിക്കൂറിലധികം നേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

തുറന്ന ദിവസം തന്നെ വമ്പന്‍ തിരക്ക് അനുഭവപ്പെട്ട കാനഡയിലെ ചില റെസ്റ്റോറന്റുകള്‍:  

ചിക്ക്-ഫില്‍-എ ( Chick-fil-A)

അമേരിക്കന്‍ ശൃംഖലയായ ചിക്ക്-ഫില്‍-എ ആല്‍ബെര്‍ട്ടയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ തുറന്നത് ഈ വര്‍ഷമാണ്. ഉത്ഘാടന ദിവസം തന്നെ റെസ്‌റ്റോറന്റിന് മുന്നില്‍ വലിയ ലൈനപ്പുകളാണ് ഉണ്ടായത്. സമ്മര്‍സീസണില്‍ ചിക്ക്-ഫില്‍-എയുടെ വെസ്റ്റ് എഡ്മന്റണ്‍ മാള്‍ ഔട്ട്‌പോസ്റ്റ് തുറന്നപ്പോള്‍ രാവിലെ ആറ് മണിക്ക് തന്നെ ലൈനില്‍ ആളുകളെത്തി തുടങ്ങിയിരുന്നു. അതേസമയം,കാല്‍ഗറിയില്‍ ബ്രാന്‍ഡിന്റെ മക്ലിയോഡ് ട്രയല്‍ ലൊക്കേഷനില്‍ തുറക്കുന്നതിന് മുന്നോടിയായി ആളുകള്‍ 12 മണിക്കൂറിലധികം കാത്തിരുന്നു. 

ഹലോ കിറ്റി കഫേ 

വാന്‍കുവറില്‍ തുറന്ന ഹലോ കിറ്റി കഫേയുടെ ഉത്ഘാടന ദിവസവും നീണ്ട നിരയുണ്ടായി. റോബ്‌സണ്‍ സ്ട്രീറ്റ് ലൊക്കേഷനില്‍ നിന്ന് ബ്യൂട്ട് സ്ട്രീറ്റിലേക്കും പിന്നീട് കഫേയ്ക്ക് പിന്നിലെ ഐഹു ലെയ്‌നിലേക്കും ലൈനപ്പ് നീണ്ടു. കാനഡയില്‍ ആദ്യമായാണ് ഹലോ കിറ്റി കഫേ തുറക്കുന്നത്. 

ഷേക്ക് ഷാക്ക് 

ഷേക്ക് ഷാക്കിന്റെ ആദ്യ കനേഡിയന്‍ ഔട്ട്‌പോസ്റ്റ് ടൊറന്റോയുടെ ഹൃദയഭാഗമായ Yong and Dundsa ല്‍ ജൂണ്‍ മാസത്തില്‍ തുറന്നു. സ്മാഷ് ബര്‍ഗറുകള്‍, ക്രങ്കിള്‍-കട്ട് ഫ്രൈ, ചില കനേഡിയന്‍ എക്‌സ്‌ക്ലുസീവ്‌സ് എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. ഷേക്ക് ഷാക്കിന്റെ രണ്ടാമത്തെ ടൊറന്റോ ലൊക്കേഷന്‍ യൂണിയന്‍ സ്‌റ്റേഷനിലാണ് തുറന്നത്. മൂന്നാമത്തേത് യോര്‍ക്ക്‌ഡെയ്ല്‍ ഷോപ്പിംഗ് സെന്ററിലാണ് തുറക്കുന്നത്. 

ക്രിസ്പി ക്രീം( Krispy Kreme)

ഡോനട്ട് ഭീമന്‍ ക്രിസ്പി ക്രീം എഡ്മന്റണിലാണ് തുറന്നത്. മധുരപലഹാരങ്ങളുടെ വമ്പന്‍ ശേഖരമാണ് ക്രിസ്പി ക്രീമിലുള്ളത്. 4614 ഗേറ്റ്‌വേ ബൊളിവാര്‍ഡ്  NW  ല്‍ കട തുറക്കുന്നതിന് അൃ12 മണിക്കൂര്‍ മുമ്പ് തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഡോണട്ട് നിര്‍മാണ രീതിയും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഡോണട്ട് തിയേറ്ററും കടയ്ക്കുള്ളിലുണ്ട്. ഡോണട്ട് നിര്‍മിച്ച ഉടന്‍ തന്നെ രുചിച്ച് നോക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.